ബിസിനസിലെ കാണാച്ചെലവുകള്‍…

ബിസിനസിന്റെ പ്രവര്‍ത്തന മൂലധനം എങ്ങനെ കാര്യക്ഷമമായി ഉപയോഗപ്പെടുത്താമെന്നു നോക്കാം

ശക്തമായ ഒരു മാനേജ്‌മെന്റ് സംവിധാനത്തിന്റെ അഭാവം മൂലം പലപ്പോഴും പ്രവര്‍ത്തനമൂലധനം കാര്യക്ഷമമായി വിനിയോഗിക്കുവാന്‍ ബിസിനസിനു കഴിയാതെ വരുന്നു. സ്‌റ്റോക്കും ഡെബ്‌റ്റേഴ്‌സും കൈകാര്യം ചെയ്യുന്ന ആസൂത്രണത്തില്‍ വരുന്ന പിഴവുകള്‍ ബിസിനസ് ചെലവുകള്‍ വര്‍ദ്ധിപ്പിക്കുകയും ലാഭത്തില്‍ കുറവ് വരുത്തുകയും ചെയ്യുന്നു. എന്നാല്‍ ഇവയുടെ കാര്യക്ഷമമായ വിനിയോഗം നിക്ഷേപത്തിന്റെ തോത് കുറയ്ക്കുകയും ബിസിനസിനെ ലാഭകരമാക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ഇവയുടെ വിനിയോഗത്തില്‍ ഒരു ബിസിനസുകാരന്റെ കൃത്യമായ ആസൂത്രണവും നിര്‍വ്വഹണവും അതീവ പ്രാ
ധാന്യമര്‍ഹിക്കുന്നു.

ബിസിനസില്‍ കൃത്യതയാര്‍ന്ന, ശക്തമായ സ്റ്റോക്ക് മാനേജ്‌മെന്റ് സിസ്റ്റം അനിവാര്യമാണ്. ഉല്‍പ്പാദനത്തിന്റെയോ വില്‍പ്പനയുടെയോ തോതനുസരിച്ച് ആവശ്യമായവ മാത്രം സ്‌റ്റോക്ക് ചെയ്യുന്ന ഒരു പ്രവര്‍ത്തനരീതി ബിസിനസുകള്‍ അവലംബിക്കണം. ചെലവുകള്‍ പരമാവധി കുറച്ച്, ഗുണത്തില്‍ വിട്ടുവീഴ്ചയില്ലാതെ കൂടുതല്‍ ലാഭം നേടുകയെന്ന തന്ത്രമായിരിക്കണം സ്വീകരിക്കേണ്ടത്. സ്‌റ്റോക്കില്‍ വരുന്ന നിക്ഷേപം കൃത്യമായി ആസൂത്രണം ചെയ്യേണ്ടതിന്റെ പ്രാധാ
ന്യം ഇവിടെയാണ്. ശാസ്ത്രീയമായ മാനേജ്‌മെന്റ് രീതികളുടെ അവലംബം സ്റ്റോക്കിലുള്ള നിക്ഷേപം ബുദ്ധിപരമായി നടപ്പിലാക്കുവാന്‍ സഹായകരമാകും. അസംസ്‌കൃവസ്തുക്കളുടെയോ ഉല്‍പ്പന്നങ്ങളുടെയോ വാങ്ങല്‍ മുതല്‍ ഉപഭോഗം വരെയുള്ള പ്രക്രിയയില്‍ വരുത്തുന്ന കരുതല്‍ അനിയന്ത്രിതമായ നിക്ഷേപം തടയുന്നതിനും ചെലവുകള്‍ നിയന്ത്രിക്കുന്നതിനും ബിസിനസിനെ പ്രാപ്തമാക്കും.

സ്റ്റോക്കിലുള്ള അനാവശ്യ നിക്ഷേ
പം എങ്ങനെ ചെലവ് വര്‍ദ്ധിപ്പിക്കുമെന്ന് നോക്കാം. ബിസിനസ് നടത്തിക്കൊണ്ടു പോകുന്ന പ്രവര്‍ത്തനമൂലധനത്തിന്റെ വലിയൊരു ഭാഗമാണ് ഓരോ ബിസിനസും സ്‌റ്റോക്കില്‍ നിക്ഷേപിക്കുന്നത്. ഈ നിക്ഷേപത്തിന് ഒരു മൂല്യമുണ്ട്. ക്യാഷ് ക്രെഡിറ്റോ ഓവര്‍ഡ്രാഫ്‌റ്റോ വഴി സംഭരിക്കുന്ന മൂലധനമാണ് നാം സ്‌റ്റോക്കില്‍ നിക്ഷേപിക്കുന്നത്. ഇവയുടെ പലിശയിനത്തില്‍ വരുന്ന ചെലവ് സ്റ്റോക്കിലുള്ള മുതല്‍മുടക്ക് വര്‍ദ്ധിപ്പിക്കുന്നു. ബിസിനസില്‍ സ്റ്റോക്കിനെ വഹിക്കുന്ന ചെലവ് (ടീേരസ ഇമൃൃ്യശിഴ ഇീേെ) ആരും കാണാതെ പോകുന്ന പ്രവര്‍ത്തനചെലവാണ്. സ്റ്റോക്കില്‍ ആവശ്യത്തിലധികം വരുന്ന നിക്ഷേപം ഓരോ ദിവസവും സ്റ്റോക്കിലുള്ള ബിസിനസിന്റെ മുതല്‍മുടക്ക് വര്‍ദ്ധിപ്പിക്കുകയും ഉല്‍പ്പന്നത്തിന്റെ ലാഭം കുറയ്ക്കുകയും ചെയ്യുന്നു. കൃത്യമായ ആസൂത്രണത്തിലൂടെ സ്റ്റോക്ക് നിയന്ത്രിച്ചാല്‍ ഈ കാണാചെലവ് പരമാവധി കുറയ്ക്കാം.

ആവശ്യത്തിനുമാത്രം സ്റ്റോക്ക് ചെയ്യുക

അസംസ്‌കൃത വസ്തുക്കളുടെയും ഉല്‍പ്പന്നങ്ങളുടെയും ലഭ്യത കണക്കിലെടുത്തുകൊണ്ട് ആവശ്യത്തിനുമാത്രം സ്റ്റോക്ക് ചെയ്യുന്ന പ്രവണത ബിസിനസില്‍ നടപ്പാക്കണം. ഇതിലൂടെ സ്റ്റോക്ക് ചെയ്യാനാവശ്യമായ സ്ഥലത്തിന്റെ ആവശ്യകതയും നിക്ഷേപവും കുറയ്ക്കാം. ഓരോ ഉല്‍പ്പന്നത്തിന്റെയും ഞലീൃറലൃ ഹല്‌ലഹ കണക്കാക്കുകയും വാങ്ങല്‍ അതിന്റെ അടിസ്ഥാനത്തില്‍ നിര്‍ണ്ണയിക്കുകയും വേണം. ഖൗേെശിശോല എന്ന ആശയം നടപ്പിലാക്കാന്‍ ബിസിനസിന് സാധിക്കണം.

ഉല്‍പ്പന്നങ്ങളെ തരംതിരിക്കുക

കൂടുതല്‍ വേഗത്തില്‍ വില്‍ക്കപ്പെടുന്ന (എമേെ ങീ്ശിഴ), കുറഞ്ഞ വേഗത്തില്‍ വില്‍ക്കപ്പെടുന്ന (ടഹീം ങീ്ശിഴ), വില്‍പ്പനയില്ലാത്ത (ചീി ങീ്ശിഴ) എന്ന രീതിയില്‍ ഉല്‍പ്പന്നങ്ങളെ തരംതിരിച്ച് സ്റ്റോക്ക് ചെയ്യാന്‍ സാധിക്കും. ഇത്തരം വിവിധ വര്‍ഗ്ഗീകരണ പ്രക്രിയകള്‍ ഉപയോഗിച്ച് തരംതിരിച്ച് സ്‌റ്റോക്ക് ചെയ്യുന്നത് അനാവശ്യമായ ഉല്‍പ്പന്നങ്ങളെ ഒഴിവാക്കുന്നതിനും ആവശ്യമായവ മാത്രം നിലനിര്‍ത്തുന്നതിനും സഹായിക്കും.

സ്‌റ്റോറിന് കൃത്യമായ രൂപരേഖ ഉണ്ടാക്കുക

ഓരോ ഉല്‍പ്പന്നത്തിനും കൃത്യമായ സ്ഥാനം സ്റ്റോറില്‍ നിര്‍ണ്ണയിക്കണം. ഉല്‍പ്പന്നത്തിന്റെ വലുപ്പം, ഉപഭോഗത്തിന്റെ വേഗത എന്നിവയുടെ അടിസ്ഥാനത്തില്‍ വേണം സ്ഥാനം നിശ്ചയിക്കേണ്ടത്. ഉല്‍പ്പന്നങ്ങളുടെ സ്റ്റോക്ക് വേഗത്തില്‍ എടുക്കുവാനും തിരച്ചിലിനാവശ്യമായ സമയം ലാഭിക്കാനും ഇതുവഴി സാധിക്കുന്നു.

കൃത്യമായ കണക്കുകള്‍ സൂക്ഷിക്കുക

സ്‌റ്റോക്കിന്റെ കൃത്യമായ കണക്കുകള്‍ ഏതു സമയവും ബിസിനസില്‍ ലഭ്യമാക്കണം. സ്റ്റോക്കിന്റെ കൃത്യമായ വിവരം യഥാസമയം ലഭ്യമാക്കാനും, ഉല്‍പ്പന്നങ്ങളുടെ സ്റ്റോറിലെ സ്ഥാനം അറിയാനും വാങ്ങല്‍ പ്രക്രിയയെ പിന്താങ്ങുവാനുമെല്ലാം കമ്പ്യൂട്ടറൈസ്ഡ് സിസ്റ്റത്തിനു സാധിക്കും. സ്‌റ്റോക്ക് പോലെതന്നെ പ്രവര്‍ത്തനമൂലധനത്തിന്റെ പരമപ്രധാനമായ മറ്റൊരു നിക്ഷേപമാണ് ഡെബ്‌റ്റേഴ്‌സ്. വില്‍പ്പന ഉയരുംതോറും ഇവരിലെ നിക്ഷേപവും
വളരുന്നു. നമ്മള്‍ നേരത്തെ സ്റ്റോക്കിന്റെ
കാര്യത്തില്‍ കണ്ടപോലെ തന്നെ ഇവരുടെ മേലുള്ള ബിസിനസിന്റെ നിക്ഷേപവും പ്രവര്‍ത്തനചെലവില്‍ വര്‍ദ്ധന വരുത്തുന്നു. ഈ നിക്ഷേപത്തില്‍ പലിശയിനത്തില്‍ വരുന്ന ചെലവ് ഓരോ ദിവസവും വര്‍ദ്ധിക്കുന്നു. ഉലയീേൃ െഇമൃൃ്യശിഴ ഇീേെ െഎന്നറിയപ്പെടുന്ന ഈ ചെലവ് പരമാവധി കുറച്ചുകൊണ്ട് മുന്നോട്ടു പോകുവാന്‍ സാധിച്ചില്ലെങ്കില്‍ വില്‍പ്പനയില്‍ ലഭിക്കുന്ന ലാഭം ഈ കാണാച്ചെലവിലൂടെ നഷ്ടമാക്കപ്പെടും.

ഡെബ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് ഫലപ്രദമായി നടപ്പിലാക്കുക

ഡെബ്‌റ്റേഴ്‌സിന്റെ ഫോളോ അപ്പിനായി ഫലപ്രദമായ ഒരു സിസ്റ്റം ബിസിനസില്‍ നടപ്പിലാക്കണം. സ്ഥിരമായ ഒരു കളക്ഷന്‍ ട്രാക്കിംഗ് സിസ്റ്റം ഇതിനായി രൂപീകരിക്കണം. ക്രെഡിറ്റ് കാലയളവിനുള്ളില്‍ തന്നെ പണം സമാഹരിച്ചെടുത്തില്ലെങ്കില്‍ തുടര്‍ന്നു വരുന്ന ഓരോ ദിവസവും ഡെറ്റേഴ്‌സ് കാരിയിംഗ് കോസ്റ്റ് കൂടിക്കൊണ്ടിരിക്കുകയും ആ വില്‍പ്പനയില്‍ നിന്നും ലഭിക്കുന്ന ലാഭം കുറയുകയോ ഇല്ലാതാവുകയോ ചെയ്യാം. ഇതിനായി ഡെബ്‌റ്റേഴ്‌സിനെ അഴലശിഴ (കിട്ടാനുള്ള തുക എത്ര ദിവസങ്ങളായി എന്ന രീതിയില്‍ വര്‍ഗീകരിക്കുന്ന പ്രക്രിയ) നടത്തി നിരന്തരമായ ഫോളോ അപ്പിലൂടെ പരമാവധി വേഗത്തില്‍ തുക പിരിച്ചെടുക്കുവാന്‍ ഈ സിസ്റ്റത്തിനു കഴിയണം. ഇങ്ങിനെ സ്റ്റോക്കിലും ഡെബ്‌റ്റേഴ്‌സിലും നിക്ഷപിക്കപ്പെടുന്ന പ്രവര്‍ത്തനമൂലധനത്തിന്റെ തോത് കുറയ്ക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ ബിസിനസുകള്‍ക്ക് നിലനില്‍ക്കാനാകൂ.

 

 

Leave a comment