അറിവാണ് സത്യം

അറിവാണ് സത്യം
അറിവാണ് സത്യം
അറിവാണ് നിത്യമാം സത്യം
ജനനവും അറിവാണ്
മരണവും അറിവാണ്
ഇടയിലൂടുള്ളോരീ ജീവിതം അറിവാണ്
അറിവിന്റെ നാമ്പുകള്‍ തേടി നാം അലയണം
അറിവിന്റെ നിറവില്‍ നാം തളിര്‍ത്തീടണം
അറിഞ്ഞതു മാത്രം അറിവല്ലെന്നോര്‍ക്കണം
ഇനിയും അറിയുവാനുണ്ടെന്നതറിയേണം
തലകുനിച്ചറിവുകള്‍ നേടിടേണം
പഠിച്ചൊരാ അറിവുകള്‍ പകര്‍ന്നിടേണം
അറിവിന്‍ ലോകത്തെ തേടിടേണം
അറിവിന്‍ വെളിച്ചമായ് നിറഞ്ഞിടേണം
അറിവാണ് സത്യം
അറിവാണ് സത്യം
അറിവാണ് നിത്യമാം സത്യം

 

Leave a comment