ആധുനികന്റെ പ്രണയം

സ്റ്റാര്‍ബക്‌സില്‍
കാപ്പിക്കുരുവിന്റെ
കനത്ത ഗന്ധം
ചൂഴ്ന്ന ഗ്ലാസ് മുറിയില്‍
അവളെ ഞാന്‍ ആദ്യമായി കണ്ടു

ഗുലാം അലിയുടെ ഗസല്‍
അലിഞ്ഞുചേരുമാ
നനുത്ത സന്ധ്യയില്‍
കോഫിയിലെ സ്‌മൈലി പോല്‍
അവളുടെ ചിരി എന്നില്‍ നിറഞ്ഞു

പ്രേമിക്കാന്‍
പാടങ്ങളും കുളപ്പടവുകളും
നഷ്ടപ്പെട്ട ഒരാധുനികന്റെ
പ്രണയം ഇവിടെ
തുടങ്ങുന്നു…

 

Leave a comment