കവിയുടെ നഷ്ടം

കവിയുടെ
ചില വാക്കുകള്‍
കാണുന്നില്ല

തോളത്തു തൂക്കിയ
തുണിസഞ്ചിയില്‍ നിന്നാവാം
കാണാതെ പോയത്

കളഞ്ഞു പോയതാണോ
എഴുതി തേഞ്ഞു തീര്‍ന്നതാണോ
ഒന്നും അറിയില്ല

വാക്കുകള്‍ തിരക്കി
കവി നടക്കുകയാണ്

കവിയേയും കാത്ത്
പ്രണയം പുളിഞ്ചുവട്ടില്‍
നില്‍ക്കുന്നുണ്ട്

 

Leave a comment