നാടിനെ സേവിക്കുന്നവര്‍

അമേരിക്കയിലൊരു
സായിപ്പിനു വയറിളകുന്നു
മലയാളക്കരയിലെ
കുട്ടാപ്പുവൈദ്യന്റെ മക്കള്‍
ഉണ്ടാക്കി കയറ്റി വിട്ട
കഷായം കുടിച്ച് സായിപ്പ്
വയറിളക്കം മാറ്റുന്നു
മലയാളക്കരയിലെ മന്ത്രിക്ക്
വയറിളകുന്നു
ജനങ്ങളുടെ നികുതിപ്പണം
പൊടിച്ച് മന്ത്രിയും
ഭാര്യയും പരിവാരങ്ങളും
അമേരിക്കയിലേക്ക്
വണ്ടി കയറുന്നു
വയറിളക്കം മാറ്റുവാന്‍

 

Leave a comment