നാസ്തികന്‍

രാവിലെ
ആശുപത്രിയില്‍ പോയി
സുഹൃത്തിനെ കണ്ടു

ദൈവമെന്നൊന്നില്ല എന്നു
വിശ്വസിക്കുമൊരു
നാസ്തികനാണെന്‍ പ്രിയ മിത്രം

ഇന്നലെ രാത്രിയില്‍
വീടിന്റെ മുറ്റത്തെന്തോ കണ്ടു
പേടിച്ചു പനി പിടിച്ചതാണ് പോലും

പിച്ചും പേയും പറഞ്ഞു കിടക്കുന്നു
ദൈവം ഇല്ലാത്തവന്
പ്രേതത്തെ പേടി, ഇതെന്തൊരു ലോകം

 

Leave a comment