നീതി

Symbol of law and justice in the empty courtroom, law and justice concept.

പാര്‍ലമെന്റ്
ആക്രമിച്ച ഭീകരനെ
തൂക്കിലേറ്റി
നാം ആര്‍ക്കുന്നു
ഭാരതമേ ജയിക്കുക
കാമപൂരണത്തിനായി
തളിരുപോലൊരു
പെണ്‍കിടാവിനെ കൊന്നവന്‍
ജനത്തിന്റെ നികുതി പണം
തിന്നു കൊഴുക്കുന്നു
പെണ്ണിന്റെ മാനത്തിന്
പുല്ലുവില കല്പിക്കും
ജനാധിപത്യമേ
ഇറ്റുക, നീ
അവള്‍ക്കായി
ഒരു തുള്ളി കണ്ണുനീരെങ്കിലും

 

Leave a comment