നീ ഞാന്‍ തന്നെ

എന്‍ ഉദരം പിളര്‍ന്ന്
നീയിറങ്ങുക
എന്‍ മാറിടം ചുരത്തുമാ
തേനമൃത് നുകരുക

എന്‍ മടിയിലെ ചൂടിനാല്‍
കവചം അണിയുക
പാതി അറിഞ്ഞതിന്‍
മറുപാതിയും അറിയുക

വ്യൂഹം ചമക്കുമീ
ഉലകിനെ നീയറിയുക
ധര്‍മ്മം ഞാനെന്നതറിയുക
നിന്നെയതു കാക്കുമെന്നറിയുക
നിന്‍ കര്‍മ്മവും ഞാന്‍ തന്നെ
നിന്‍ വെളിച്ചവും ഞാന്‍ തന്നെ
ഉടല്‍ വേര്‍പ്പെട്ടിതെന്നാകിലും
നീ ഞാന്‍ തന്നെ, ഒന്നായൊരുടല്‍ തന്നെ

 

Leave a comment