മകളുടെ ചുംബനം

Female mouth puckering

സ്വീകരണമുറിയിലെ
ടെലിവിഷനില്‍
മറൈന്‍ഡ്രൈവിലെ
നിറഞ്ഞ പുരുഷാരത്തിന്‍
നടുവിലായി
മകള്‍ ആണൊരുത്തനെ
ചുണ്ടോട് ചുണ്ടു ചേര്‍ത്തു
ചുംബിക്കുന്നത് കണ്ട അമ്മ
തരിച്ചു നിന്നുപോയി’

പണ്ട്
ചാവടിയിലിരുന്ന
രവിയേട്ടനെ
വാതില്‍ പഴുതിലൂടൊന്നു
നോക്കിയതിനച്ചന്‍ ചെവിയില്‍
നുള്ളിയ വേദനയോര്‍ത്തു
മൂക്കില്‍ വിരല്‍വെച്ചമ്മയോതി
ഇതു കലികാലം

 

Leave a comment