മരിക്കാത്ത ശബ്ദം

ഓ, ബോബ് മാര്‍ലി
പാടുക, നീ വീണ്ടും

മീട്ടുക ആ ഗിറ്റാറിന്‍
തന്ത്രികള്‍ ഒരിക്കല്‍ കൂടി
അലിയട്ടെ, എന്‍
വേദനകള്‍ ഒരു
മാത്രയെങ്കിലും

ഓ, ബോബ് മാര്‍ലി
പാടുക, നീ വീണ്ടും

പെയ്യട്ടെ നിന്‍ ശബ്ദമൊരു
മഴപോല്‍ എന്‍
വ്യാകുലതകള്‍ക്കു മീതെ
മറക്കട്ടെ, ഞാനവയൊരു
നിമിഷമെങ്കിലും

ഓ, ബോബ് മാര്‍ലി
പാടുക, നീ വീണ്ടും

 

Leave a comment