പാര്‍ലമെന്റ്
            ആക്രമിച്ച ഭീകരനെ
            തൂക്കിലേറ്റി
            നാം ആര്‍ക്കുന്നു
            ഭാരതമേ ജയിക്കുക
            കാമപൂരണത്തിനായി
            തളിരുപോലൊരു
            പെണ്‍കിടാവിനെ കൊന്നവന്
            ജനത്തിന്റെ നികുതി പണം
            തിന്നു കൊഴുക്കുന്നു
            പെണ്ണിന്റെ മാനത്തിന്
            പുല്ലുവില കല്പിക്കും
            ജനാധിപത്യമേ
            ഇറ്റുക, നീ
            അവള്‍ക്കായി
            ഒരു തുള്ളി കണ്ണുനീരെങ്കിലും

