
കൊല്ലരുതെന്നെ നീ അമ്മേ
തളിര്‍ കൈകള്‍
ഗര്‍ഭപാത്രത്തെ ചുറ്റിയാ-
കുഞ്ഞ് യാചിക്കുന്നു
പ്രാണന്‍ പറിച്ചകറ്റുമീ വേദന
താങ്ങുവാനാവാത്തൊരു
മൂകവിലാപം
ഇരുളിന്‍ തടവറയിലമര്‍ന്നലിയുന്നു
ചോര വാര്‍ന്നോരീ
ഇളം പൊക്കിള്‍ക്കൊടി
ഒരു നീറ്റലായി
നിന്‍ മനസ്സിലുണ്ടാവും
ജന്മം അറുത്തെടുത്തൊരോമനയായി
നിന്‍ ജീവനെരിഞ്ഞു തീരും വരെ