അലറിക്കരഞ്ഞുകൊണ്ടൊരു
പുരോഹിതന്‍
കുമ്പസാര കൂട്ടില്‍ നിന്നും
ഇറങ്ങിയോടുന്നു
തന്‍ ഇരുചെവികളെ
കൈകളാലിറുക്കിയടച്ചുകൊണ്ട്
ക്രൂശിത രൂപത്തിന്‍ മുന്നില്‍
പരിക്ഷീണനായി മുട്ടുകുത്തി
ആ പാവം
കേഴുന്നു, നാഥാ
നീ എന്തിനായ്, നിന്‍
രക്തവും മാംസവും
ഞങ്ങള്‍ മനുഷ്യര്‍ക്കായേകി