പ്രമുഖ സംരംഭകനും ഡിവാലര്‍ കണ്‍സള്‍ട്ടന്റ്‌സ് മേധാവിയും ആര്‍ട്ട് ഓഫ് ലിവിംഗ് മീഡിയ ചെയര്‍മാനുമായ സുധീര്‍ ബാബു രചിച്ച ‘വരൂ നമുക്കൊരു ബിസിനസ് തുടങ്ങാം’ എന്ന മാനേജ്‌മെന്റ് പുസ്തകം ആമസോണിലും ലഭ്യമായി തുടങ്ങി. ഇതോടെ പുസ്തകം ലോകത്തെവിടെയും ലഭ്യമാകുമെന്ന് പ്രസാധകര്‍ അറിയിച്ചു.
പ്രൊഫ. എം കെ സാനു പ്രകാശനം ചെയ്ത ഈ മാനേജ്‌മെന്റ് പുസ്തകം സാഹിത്യ പ്രവര്‍ത്തകസംഘമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. മാറുന്ന കാലത്തില്‍ അനിവാര്യമാണ് ഇത്തരത്തിലുള്ള മാനേജ്‌മെന്റ് പുസ്തകങ്ങളെന്നായിരുന്നു എം കെ സാനു വ്യക്തമാക്കിയത്. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ബിസിനസ് വിജയത്തിന് മാനേജ്‌മെന്റ് പുസ്തകങ്ങള്‍ വലിയ പങ്കുവഹിക്കുന്ന സാഹചര്യമാണിന്ന്.
പണ്ട് ബിസിനസ് പദങ്ങള്‍ മലയാളവല്‍ക്കരിച്ച് പുസ്തകം എഴുതുകയെന്നത് അസംഭവ്യമായി കരുതിയിരുന്നു. എന്നാലിന്ന് ആ സ്ഥിതി മാറിയതുകൊണ്ടുതന്നെ ഈ പുസ്തകത്തിന് പ്രസക്തിയേറുന്നുണ്ട്. ഈ തലമുറയ്ക്ക് അവരുടെ ലക്ഷ്യം തേടിയുള്ള യാത്രയില്‍ വിശപ്പും ദാഹവും തീര്‍ക്കാന്‍ സഹായകമാകുന്ന ഒരു രുചിയുള്ള പാഥേയമാണ് അനുഭവപാഠങ്ങളിലൂടെ തയാറാക്കിയ ഈ പുസ്തകമെന്ന് സാഹിത്യകാരന്‍ കെ എല്‍ മോഹനവര്‍മ്മ പറഞ്ഞു. 160 രൂപയാണ് പുസ്തകത്തിന്റെ വില.
പുസ്തകം ആമസോണില്‍ വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.