അവകാശങ്ങളില്ലാത്തവന്‍

ജനങ്ങളെ
സേവിക്കുവാനുള്ള
യാതന ഏറ്റെടുത്ത
പാവമൊരു മുന്‍മന്ത്രി
തന്റെ അവകാശങ്ങളെ
കുറിച്ച് ഗര്‍ജ്ജിക്കുന്നു

തെരുവോരത്ത്
തളര്‍ന്നുറങ്ങിപ്പോയൊരു ബാല്യം
ഒന്ന് തലപൊക്കിനോക്കി
വീണ്ടും ചുരുണ്ടുകൂടുന്നു
മൗലികാവകാശങ്ങളും
ഭരണഘടനയും
പാവം മന്ത്രിയെ തുണക്കട്ടെ
എന്ന പ്രാര്‍ത്ഥനയോടെ

 

 

Leave a comment