കണ്‍ഫ്യൂഷന്‍

രണ്ടുകുട്ടികള്‍
വെള്ളത്തില്‍ വീണു

ഒരു കുട്ടി മരിച്ചുപോയി
രണ്ടാമത്തെ കുട്ടി രക്ഷപ്പെട്ടു

രക്ഷപ്പെട്ട കുട്ടിയെ വാരിപ്പുണര്‍ന്ന
അച്ഛനും അമ്മയും പറഞ്ഞു
ദൈവമേ, നീ ഞങ്ങളുടെ മോനെ രക്ഷിച്ചു

മരിച്ച കുട്ടിയുടെ അച്ഛനും അമ്മയും
അലറിക്കരഞ്ഞു, ദൈവമേ
നിന്നോട് ഞങ്ങള്‍ എന്തു തെറ്റ് ചെയ്തു?

ദൈവം ഒരാളെ രക്ഷിക്കുകയും
മറ്റൊരാളെ ഉപേക്ഷിക്കുകയും ചെയ്യുമോ
ആകെ കണ്‍ഫ്യൂഷനായി!

 

Leave a comment