കാലം

മുത്തശ്ശി പോയി
ഉമ്മറക്കോലായിലെ ആ
പലകയും ശൂന്യമായ്
ചിലമ്പിച്ച ശബ്ദത്തില്‍
സന്ധ്യക്കുയരുമാ
നാമജപവുമില്ലാതെയായ്
മുത്തശ്ശി പോയൊരാ
തക്കവും നോക്കി
സീരിയല്‍ തള്ളമാര്‍
പടികടന്നെത്തി
നാമം കളിമുറ്റമാക്കിയൊരാ
വീടിന്നകത്തളം
നീറും അശാന്തി തന്‍
കലാപഭൂമിയായ്
ഐശ്വര്യം കെട്ടുപോയ്
പുണ്യവും പട്ടുപോയ്
തിരിഞ്ഞിനി പോരുവാനാവാത്ത
ദൂരത്തിലേക്ക് കാലവും
മെല്ലെ നടന്നുപോയി

 

 

Leave a comment