ജീവിക്കാത്തവര്‍

ഔസേപ്പ് വല്യപ്പന്റെ
ഹൃദയം ഉറക്കത്തില്‍
നിന്നുപോയി

നല്ല ഭക്ഷണം കഴിക്കാതെ
നല്ല തുണിയുടുക്കാതെ
ഒരിടത്തും പോകാതെ
ആര്‍ക്കും കൊടുക്കാതെ
ഉണ്ടാക്കിയ പണമെല്ലാം
കൊണ്ടു പോകാനാവാതെ വല്യപ്പന്‍
രാത്രിയിലങ്ങു പോയി

മകന്‍ ജോണിച്ചന്‍
ചാരുകസ്സേരയില്‍ കിടന്നു
മനസ്സില്‍ ചിരിച്ചു

ജീവിതം അറിയാതെ
മരിച്ചപോല്‍ ജീവിക്കുന്ന
പണത്തിന്റെ കാവലാളുകള്‍ക്കായിതാ
വല്യപ്പന്റെ കുഴിമാടം സമര്‍പ്പിക്കുന്നു

 

Leave a comment