സ്റ്റാര്‍ട്ട്അപ്പ് ബിസിനസുകളുടെ അതിജീവന തന്ത്രങ്ങള്‍

”പിടിച്ചു നില്ക്കുക എന്നതാണ് ഇപ്പോള്‍ മനസിലുള്ള ലക്ഷ്യം. വളരെയേറെ പ്രതീക്ഷകളുമായാണ് സംരംഭം ആരംഭിച്ചത്. പക്ഷേ അപ്രതീക്ഷിതമായി എത്തിയ കോവിഡ് അതിനെയെല്ലാം തകിടം മറിച്ചു. വിപണി ഇനിയെന്ന് പഴയതുപോലെ ആകുമെന്ന് യാതൊരു ധാരണയുമില്ല. അതിജീവനത്തിനായി എന്തു ചെയ്യണം എന്ന് ഒരു പിടിയുമില്ല.”

നിസാറിന്റെ ശബ്ദം നേര്‍ത്തിരുന്നു. ഒരു വര്‍ഷം മുന്‍പ് ഞാന്‍ ആ ചെറുപ്പക്കാരനെ ആദ്യമായി കാണുമ്പോള്‍ അയാളിലുണ്ടായിരുന്ന ഉത്സാഹം എവിടെയോ കളഞ്ഞുപോയിരിക്കുന്നു. വാക്കുകളിലെ ഊര്‍ജ്ജം ചോര്‍ന്നു പോയിരിക്കുന്നു. ഇനിയെന്ത്? എന്ന ചോദ്യചിഹ്നവും പേറിയാണ് നിസാര്‍ എന്നെത്തേടിയെത്തിയത്.

ഞാനും അല്പസമയം നിശബ്ധനായിരുന്നു. കേവലം വാക്കുകള്‍ കൊണ്ട് സൃഷ്ട്ടിക്കാവുന്ന പുകമറക്കപ്പുറം പ്രാവര്‍ത്തികമാക്കുവാന്‍ കഴിയുന്ന സൃഷ്ട്ടിപരമായ തന്ത്രങ്ങളാണ് വേണ്ടത് എന്നത് ആഴത്തില്‍ തിരിച്ചറിയുന്ന സന്ദര്‍ഭങ്ങളുണ്ട്. സമാധാനപ്പെടുത്തലിനും പ്രചോദനത്തിനുമപ്പുറം പോരാട്ടത്തിന് ഉപയുക്തമായ തന്ത്രങ്ങള്‍ മെനയുകയും നടപ്പാക്കുകയും ചെയ്തില്ലെങ്കില്‍ നാശത്തെ അഭിമുഖീകരിക്കേണ്ടി വരുന്ന ചില സന്നിഗ്ദ്ധഘട്ടങ്ങള്‍. അവയെ നേരിട്ടേ പറ്റൂ. അതിജീവനത്തിനായി ശ്രമിച്ചേ തീരൂ. ഞങ്ങള്‍ ചില തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്തു. അവ നടപ്പിലാക്കും എന്ന ദൃഡനിശ്ചയത്തോടെ നിസാര്‍ യാത്രയായി.

ഞാനും നിങ്ങളും നിസാറുമൊക്കെ അനുഭവിക്കുന്ന അവസ്ഥയാണിത്. ആരും വിഭിന്നരല്ല. ”അമ്പു കൊള്ളാത്തവരില്ല കുരുക്കളില്‍” എന്നു പറയുന്നത് പോലെ കൊവിഡിന്റെ ആഗ്‌നേയാസ്ത്രമേല്ക്കാത്ത ആരും ബിസിനസ് രംഗത്തില്ല എന്നത് വാസ്തവം. അതിവേഗതയില്‍ മുന്നോട്ട് കുതിച്ചു കൊണ്ടിരുന്ന ഒരു കുതിരയെ പെട്ടെന്ന് കഴുത്തില്‍ കുരുക്കിട്ട് പിടിച്ചു കെട്ടിയത് പോലെ സമ്പദ് വ്യവസ്ഥ ഒരു ദിനം നിശ്ചലമാകുന്നു. അപ്രതീക്ഷിത തിരിച്ചടികളില്‍ നിന്നും തിരിച്ചു വരിക അത്ര എളുപ്പമുള്ള മാര്‍ഗ്ഗമല്ല എന്നാല്‍ അത് അസംഭവ്യമായ ഒരു കാര്യവുമല്ല.

അതിജീവന തന്ത്രങ്ങള്‍ (Survival Strategies)

ആഴത്തിലുള്ള ഒരു കീശയുമായല്ല സ്റ്റാര്‍ട്ട്അപുകള്‍ തുടങ്ങുന്നത്. സ്വരുക്കൂട്ടിയ ചെറിയൊരു മൂലധനവും ആകാശത്തോളം വിശാലമായ സ്വപ്നങ്ങളുമായാണ് ഓരോരുത്തരും ആദ്യ സംരംഭം ആരംഭിക്കുന്നത്. തങ്ങളുടെ ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും വിപണി കണ്ടെത്തുക അതികഠിനമായ പ്രയത്‌നം തന്നെയാണ്. സാമ്പത്തിക-വ്യവസായ രംഗത്തെ മന്ദതക്കിടയിലാണ് കോവിഡിന്റെ അപ്രതീക്ഷിതമായ ആക്രമണം. തകര്‍ന്നു പോയവര്‍ നിരവധിയാണ്. പിടിച്ചു നില്‍ക്കാന്‍ ബദ്ധപ്പെടുന്നവരുടെ എണ്ണം അതിനേക്കാള്‍ പതിന്മടങ്ങും.

നാസ്‌കോം നടത്തിയ ഒരു പഠനം വ്യക്തമാക്കുന്നത് ഏകദേശം നാല്‍പ്പത് ശതമാനത്തോളം സ്റ്റാര്‍ട്ട്അപ്പ് ബിസിനസുകള്‍ അടച്ചുപൂട്ടലിന്റെ വക്കിലാണ് എന്നതാണ്. കോവിഡിന്റെ സംഹാരതാണ്ഡവം അവസാനിക്കുമ്പോള്‍ ഇവയൊന്നും ചിത്രത്തിലുണ്ടാവില്ല. തൊണ്ണൂറ് ശതമാനം ബിസിനസുകളില്‍ വരുമാന നഷ്ട്ടം ഉണ്ടായിക്കഴിഞ്ഞു. ഉപഭോക്താക്കളുമായി നേരിട്ട് ബിസിനസ് ചെയ്യുന്ന അറുപത് ശതമാനം സ്റ്റാര്‍ട്ട്അപ്പ് ബിസിനസുകള്‍ വാതിലുകള്‍ അടക്കേണ്ടി വരും. ഇത് ഭയാനകമായ കണക്കാണ്. നമ്മെ ഞെട്ടിപ്പിക്കുകയും ദുഃഖിപ്പിക്കുകയും ചെയ്യുന്ന ഒന്ന്.

അതിജീവനത്തിനായുള്ള തന്ത്രങ്ങള്‍ മെനയുകയും ഈ പദ്മവ്യൂഹത്തില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്യാന്‍ പോരാടുകയും ചെയ്യുക എന്നതാണ് നമുക്ക് മുന്നിലുള്ള ഏക മാര്‍ഗ്ഗം. തളരുകയും എല്ലാം നഷ്ട്ടപ്പെട്ടു എന്ന് വിലപിക്കുന്നതിനും പകരം യാഥാര്‍ഥ്യത്തെ അംഗീകരിക്കുകയും അതിനെ നേരിടാന്‍ തയ്യാറെടുക്കുകയും ചെയ്യുകയാണ് നാം ചെയ്യേണ്ടത്. പുഴവക്കില്‍ കാത്തുനില്‍ക്കുകയും പുഴയുടെ ഒഴുക്കിന്റെ ശക്തികണ്ട് നിരാശപ്പെടുകയും വിലപിക്കുന്നതിനും പകരം പുഴകടക്കുവാനുള്ള മാര്‍ഗ്ഗം കണ്ടെത്തുക നമ്മുടെ ഉത്തരവാദിത്വവും കടമയുമാണ്.

സംഭവിച്ചതും സംഭവിക്കുവാന്‍ പോകുന്നതും

പ്രതിസന്ധിയെ തരണം ചെയ്യുവാന്‍ സ്റ്റാര്‍ട്ട്അപ്പ് ബിസിനസുകള്‍ സ്വീകരിച്ചതും ഇനി സ്വീകരിക്കുവാന്‍ പോകുന്നതുമായ മൂന്ന് മാര്‍ഗ്ഗങ്ങള്‍ നമുക്ക് കാണാം.

1. ജീവനക്കാരുടെ എണ്ണം കുറയ്ക്കുക (പിരിച്ചു വിടുക).

2. ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറക്കുക.

3. വികസനത്തിനും വളര്‍ച്ചക്കുമുള്ള ഭാവിപദ്ധതികള്‍ തല്‍ക്കാലം മരവിപ്പിക്കുക.

ജീവനക്കാരെ പിരിച്ചു വിടേണ്ടി വരിക ഏറ്റവും ദുഃഖകരമായ അവസ്ഥയാണ്. ഒരുപാട് കുടുംബങ്ങള്‍ പട്ടിണിയിലേക്ക് തള്ളിയിടപ്പെടും. വരുമാനത്തില്‍ വരുന്ന കുറവും ഓരോരുത്തരേയും അത്യന്തം വിഷമകരമായ ജീവിതാവസ്ഥയിലേക്ക് നയിക്കും. അതുകൊണ്ടു തന്നെ ഇത്തരം മാര്‍ഗ്ഗങ്ങള്‍ അനുവര്‍ത്തിക്കാതെ നമ്മുടെ ബിസിനസുകളെ എങ്ങിനെ ഈ സന്ദര്‍ഭത്തില്‍ രക്ഷിച്ചെടുക്കാം എന്നത് നാം ചിന്തിക്കേണ്ട വസ്തുതയാണ്.

കോവിഡ് വിനാശം വിതച്ചുകൊണ്ടിരിക്കുന്ന ഈ യുദ്ധഭൂമിയില്‍ സ്റ്റാര്‍ട്ട്അപ്പ് ബിസിനസുകള്‍ സ്വീകരിച്ചതും വിജയിച്ചതുമായ ചില തന്ത്രങ്ങളെ നമുക്കും ആശ്രയിക്കാം നാം ചര്‍ച്ച ചെയ്യുവാന്‍ പോകുന്ന ഈ തന്ത്രങ്ങളില്‍ നമ്മുടെ ബിസിനസുകള്‍ക്ക് ഉപയുക്തമാകുന്നവ തിരഞ്ഞെടുത്ത് പ്രയോഗിച്ചാല്‍ അത് അതിജീവനത്തിന് കരുത്തേകും.

പുതിയൊരു ഉത്പന്നമോ സേവനമോ തിരഞ്ഞെടുക്കുക

വിപണനം ചെയ്തു കൊണ്ടിരിക്കുന്ന ഉത്പന്നത്തിനോ സേവനത്തിനോ വിപണി അനുകൂലമല്ല എന്ന് മനസിലായി. പെട്ടെന്ന് ബിസിനസിലെ വരുമാനം നിലക്കുകയാണ്. ഈ ബിസിനസ് ഇതുപോലെ ഈ സമയത്ത് മുന്നോട്ടു കൊണ്ടുപോയാല്‍ പിടിച്ചു നില്ക്കുക ദുഷ്‌ക്കരം. ഈ ഉത്പന്നമോ സേവനമോ മാത്രമേ ഞാന്‍ നല്‍കൂ എന്ന് വാശി പിടിച്ചു നില്‍ക്കുക വിഡ്ഢിത്തം. അതിനു പകരം ഇപ്പോളുള്ള ഉത്പന്നത്തിനോ സേവനത്തിനോ പകരം പുതിയൊരു ഉത്പന്നമോ സേവനമോ കൂട്ടിച്ചേര്‍ക്കാന്‍ കഴിഞ്ഞാല്‍ മറ്റൊരു വരുമാന മാര്‍ഗ്ഗം ബിസിനസിന് തുറക്കുവാന്‍ സാധിക്കും.

ഇവിടെ നാം നിലവിലുള്ള ഉത്പന്നമോ സേവനമോ സ്ഥിരമായി ഉപേക്ഷിക്കുന്നില്ല. പകരം മറ്റൊന്ന് കൂട്ടിച്ചേര്‍ക്കുകയാണ്. മെഡിക്കല്‍ ഉപകരണങ്ങള്‍ വിപണനം ചെയ്തിരുന്ന ഒരു ബിസിനസ് കോവിഡ് തുടങ്ങുന്ന  സമയത്ത് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടു. ഉത്പന്നങ്ങള്‍ക്ക് ആവശ്യക്കാരില്ലാത്ത അവസ്ഥ. എന്നാല്‍ ഇത് മാത്രമേ വില്‍ക്കൂ എന്ന പിടിവാശി അവര്‍ക്കുണ്ടായില്ല. കോവിഡ് കാലഘട്ടത്തില്‍ ഏറ്റവും ആവശ്യക്കാരുള്ള മാസ്‌ക്ക് അവര്‍ തങ്ങളുടെ ഉത്പന്ന ശ്രേണിയില്‍ കൂട്ടിച്ചേര്‍ത്തു. അവര്‍ ചിന്തിച്ചതിനേക്കാള്‍ വേഗതയില്‍, പ്രതീക്ഷകള്‍ക്കുമപ്പുറത്ത് ആ ഉത്പന്നം വിറ്റഴിഞ്ഞു. ഇപ്പോള്‍ ധാരാളം തയ്യല്‍ യൂണിറ്റുകള്‍ അവരുടെ ഉത്പന്നം ഉത്പാദിപ്പിക്കുന്നു. ബിസിനസിനെ പിടിച്ചു നിര്‍ത്താനും  ധാരാളം കുടുംബങ്ങളെ സംരക്ഷിക്കുവാനും ഈ ഒരു മാറ്റം അവരെ സഹായിച്ചു.

നിലവിലുള്ള ഉത്പന്നമോ സേവനമോ നിര്‍ത്തി പുതിയ ഒന്നിലേക്ക് ചുവടു മാറ്റുക (Pivoting)

ഇപ്പോള്‍ കൈകാര്യം ചെയ്യുന്ന ഉത്പന്നമോ സേവനമോ മുന്നോട്ടു കൊണ്ടുപോകുവാന്‍ സാധ്യമല്ലായെന്ന് ബോധ്യമാകുന്ന നിമിഷം അത് നിര്‍ത്തി മറ്റൊന്ന് തിരഞ്ഞെടുക്കുവാന്‍ കഴിയണം. ചില ബിസിനസുകള്‍ ഇനിയൊരു ദീര്‍ഘകാലം വരെ പുനരുജ്ജീവിപ്പിക്കുക അസാധ്യമാണ്. സാമൂഹികാവസ്ഥക്ക് വലിയൊരു മാറ്റം ഉണ്ടാകുന്നതു വരെ അത്തരം ബിസിനസുകള്‍ മരണക്കിടക്കയില്‍ തന്നെ കഴിയേണ്ടി വരും. അത്തരമൊരു സന്ദര്‍ഭത്തില്‍ പുതിയ ഒന്നിലേക്ക് ചുവടുമാറ്റം നടത്തുകയാണ് ബുദ്ധിപരമായ തീരുമാനം.

വിനോദസഞ്ചാര വ്യവസായത്തെ ഒരുദാഹരണമായി എടുക്കാം. ഇനിയെന്ന് ആ വ്യവസായത്തിന് തിരികെ വരാന്‍ കഴിയും എന്ന് പ്രവചിക്കുക ഇന്നത്തെ സാഹചര്യത്തില്‍ ഒട്ടും എളുപ്പമാവില്ല. ഇത് ദീര്‍ഘമായ ഒരു കാലയളവിലേക്കുള്ള വിലയിരുത്തലാണ്. വിപണി ഉണര്‍ന്നിട്ടേ ഞാന്‍ ഇനി ബിസിനസ് ചെയ്യൂ എന്ന് തീരുമാനിച്ചാല്‍ അത് ശരിയായ ഒരു ചിന്തയാണ് എന്നു പറയാന്‍ സാധിക്കുകയില്ല. ഇവിടെ വേണ്ടത് പക്വതയാര്‍ന്ന, ആഴത്തിലുള്ള കാഴ്ചപ്പാടാണ്. ഇപ്പോഴുള്ള ഒന്നിനെ ഉപേക്ഷിക്കുകയും പുതിയ ഒന്നിനെ തിരഞ്ഞെടുക്കുകയും ചെയ്യുന്ന തന്ത്രം ചിലപ്പോള്‍ വിജയകരമായ ഒന്നായി മാറാം. ഉത്പന്നങ്ങള്‍ വിറ്റിരുന്ന ഒരു ബിസിനസ് സേവന രംഗത്തേക്ക് കടക്കുന്ന ഒന്നാക്കി മാറ്റാം. മറിച്ചും ചെയ്യാം.

ശമ്പളം വെട്ടിക്കുറക്കേണ്ടതില്ല മറിച്ച് അല്പ്പകാലം മാറ്റിവെക്കാം (Deferment of Salary)

ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി ജീവനക്കാരുടെ ശമ്പളം വെട്ടിച്ചുരുക്കുന്നതിനേക്കാള്‍ നല്ലത് ശമ്പളത്തിന്റെ ഒരു ഭാഗം മാറ്റിവെക്കുകയും പിന്നീട് ആവശ്യമായ വരുമാനം വന്നു തുടങ്ങുമ്പോള്‍ തിരികെ നല്‍കുകയും ചെയ്യുക എന്നതാണ്. ഇവിടെ ശമ്പളം വെട്ടിച്ചുരുക്കുന്നില്ല മറിച്ച് നല്‍കുന്നത് അല്പ്പകാലം മാറ്റി വെക്കുക മാത്രമാണ് ചെയ്യുന്നത്. ഇത് ജീവനക്കാരിലും വിശ്വാസം ജനിപ്പിക്കും. ഇത്തരമൊരു കാലഘട്ടത്തെ ഒരുമിച്ചു നേരിടുകയും ബിസിനസിനെ സംരക്ഷിക്കുകയും ചെയ്യുക തന്നെയാണ് ശരിയായ വഴി.
തങ്ങളുടെ നിലനില്‍പ്പ് ബിസിനസിന്റെ നിലനില്‍പ്പിലൂന്നിയാണ് എന്ന ബോധമുള്ള ജീവനക്കാര്‍ ഇതിന് ഒരിക്കലും എതിരു നില്‍ക്കില്ല എന്നതാണ് ഈ മാര്‍ഗ്ഗം അവലംബിച്ച ബിസിനസുകളുടെ അനുഭവം. ഇത്തരമൊരു തന്ത്രം ജീവനക്കാരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും. ഒരുമിച്ച് ഒറ്റകെട്ടായി പ്രതിസന്ധികളെ മറികടക്കാന്‍ മാനേജ്മെന്റിന് സാധ്യമാവുകയും ചെയ്യും.

വീട്ടിലിരുന്ന് ജോലി ചെയ്യാം (Work from Home)

ജീവനക്കാര്‍ തങ്ങളുടെ ഉത്തരവാദിത്വം വീട്ടിലിരുന്ന് നിര്‍വ്വഹിക്കട്ടെ എന്നൊരു കാഴ്ചപ്പാട് മാനേജ്മെന്റിന് സ്വീകരിക്കാം. ബിസിനസിന്റെ പ്രവര്‍ത്തനച്ചിലവ് കുറയ്ക്കുവാന്‍ ഇത് സഹായിക്കും. ഓഫീസില്‍ എത്തേണ്ട അത്യാവശ്യമുള്ളവര്‍ മാത്രം വന്നാല്‍ മതി. മറ്റുള്ളവര്‍ വീട്ടിലിരുന്ന് ജോലി ചെയ്യട്ടെ. ഇത് ഒരു കാരണവശാലും പ്രവര്‍ത്തനക്ഷമതയെ ബാധിക്കുന്നില്ല എന്ന് കണ്ടുകഴിഞ്ഞു. കോവിഡിന്റെ കാലഘട്ടം കഴിഞ്ഞാലും ഈ തന്ത്രം തുടരാം.

യാത്രാസമയം നഷ്ട്ടമാകാതിരിക്കുവാന്‍ ഇത് ജീവനക്കാരെ സഹായിക്കും. തങ്ങളുടെ വീട്ടില്‍ ഏറ്റവും സൗകര്യപ്രദമായി, സുഖകരമായിരുന്നുകൊണ്ട് ജോലി ചെയ്യുവാന്‍ അവര്‍ക്ക് കഴിയും. പ്രവര്‍ത്തനക്ഷമത ഉറപ്പുവരുത്താമെങ്കില്‍ എന്തുകൊണ്ട് ഈ തന്ത്രം നമുക്ക് തുടര്‍ന്നുകൂടാ? വലിയൊരു ഓഫീസും സൗകര്യങ്ങളും എന്ന ആശയത്തില്‍ നിന്നും ആവശ്യമായ വലുപ്പത്തിലുള്ള ഓഫീസ് എന്ന തലത്തിലേക്ക് നാം മാറിത്തുടങ്ങും. പ്രവര്‍ത്തനച്ചിലവില്‍ ഗണ്യമായ കുറവു വരുത്തുവാന്‍ ഇതിന് സാധിക്കും.

ബിസിനസ് മോഡല്‍ മാറ്റങ്ങള്‍

Business-to-Consumer (B2C) എന്ന മോഡല്‍ പിന്തുടരുന്നവര്‍ക്ക് Business-to-Business (B2B)  മോഡല്‍ കൂടി കൂട്ടിച്ചേര്‍ക്കാം. കോവിഡ് പോലുള്ള സന്ദര്‍ഭങ്ങളില്‍ B2C മോഡലുകള്‍ക്കുണ്ടാകുന്ന തിരിച്ചടികളെ ചെറുക്കുവാന്‍ ഇത്തരമൊരു മാറ്റത്തിനോ കൂട്ടിച്ചേര്‍ക്കലിനോ സാധ്യമാകും. ഏതെങ്കിലും ഒരു മോഡലിന് വിപണി ഇല്ലാതെ വന്നാല്‍ ബിസിനസ് പൂര്‍ണ്ണമായി തളരില്ല. നാസ്‌കോം നടത്തിയ പഠനം സൂചിപ്പിക്കുന്നത് B2C മോഡല്‍ പിന്തുടരുന്ന അറുപത് ശതമാനം സ്റ്റാര്‍ട്ട്അപ്പുകള്‍ അടച്ചുപൂട്ടലിന്റെ വക്കിലാണ്. മോഡല്‍ മാറ്റം ഈ ഭീഷണിയെ അതിജീവിക്കുവാന്‍ സഹായിക്കും.

രണ്ടു മോഡലുകളും സന്നിവേശിപ്പിക്കുന്ന ബിസിനസുകള്‍ക്ക് വേഗത്തില്‍ അതിജീവനത്തിനായി സാധിക്കും. രണ്ടു മോഡലുകളും നടപ്പിലാക്കുവാന്‍ സാധ്യമാകുന്ന എല്ലാ ബിസിനസുകളും ഈ തന്ത്രത്തെ സ്വീകരിക്കണം. ഒരു ബിസിനസ് മോഡല്‍ മാത്രം പോരാ എന്ന തിരിച്ചറിവ് ബിസിനസിനെ കൂടുതല്‍ സുരക്ഷിതമായി രൂപപ്പെടുത്താന്‍ നമ്മെ സഹായിക്കും.

വികസനവും പുതിയ പദ്ധതികളും പിന്നീടാകട്ടെ

പണത്തിന്റെ പുറത്തേക്കുള്ള ഒഴുക്ക് പരമാവധി തടയുക എന്നതാണ് ഈ സമയത്ത് സ്വീകരിക്കേണ്ട തന്ത്രം. നടപ്പിലാക്കുവാന്‍ തീരുമാനിച്ചിരുന്ന വികസന പദ്ധതികളും പുതിയ പദ്ധതികളും അത്യാവശ്യമുള്ളതല്ലായെങ്കില്‍ അല്പ്പകാലം നീട്ടിവെക്കുക തന്നെയാണ് ഉചിതം. അനുകൂലമായ അവസ്ഥയില്‍ അവ നടപ്പിലാക്കാം. പണത്തെ ബിസിനസില്‍ തന്നെ തടുത്തുനിര്‍ത്തുക എന്നത് ഈ അവസരത്തിലെ പ്രധാനപ്പെട്ട തന്ത്രം തന്നെയാണ്. ഈ സമയം പുതിയൊരു ബിസിനസ് അവസരം വെട്ടിത്തുറക്കുന്നുവെങ്കില്‍, അത് അത്ര ഗുണകരമാണെന്ന് ബോധ്യമുണ്ടെങ്കില്‍ മാത്രം പണം വിനിയോഗിക്കുക.

ഓണ്‍ലൈന്‍ അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുക

ഡിജിറ്റല്‍ സങ്കേതങ്ങള്‍ ഉപയോഗിച്ചു കൊണ്ട് ഉപഭോക്താക്കളിലേക്ക് എത്തിച്ചേരാന്‍ ഈ അവസരത്തെ ഉപയോഗപ്പെടുത്താം. ഓണ്‍ലൈന്‍ സങ്കേതത്തെ ഇന്നലെ വരെ കാര്യക്ഷമമായി, ഗുണപരമായി ഉപയോഗിക്കുവാന്‍ സാധിച്ചിട്ടില്ലായെങ്കില്‍ ഈ സമയം അതിനുള്ളതാണ്. ഓരോ വീടും ഇന്ന് ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ചു കഴിഞ്ഞു. കുട്ടികള്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം നേടുന്നു. കോവിഡ് കാലഘട്ടം മുന്‍പുണ്ടായിരുന്നതിനേക്കാള്‍ കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ് സാക്ഷരത ഉപഭോക്താക്കള്‍ക്ക് സമ്മാനിച്ചു കഴിഞ്ഞു. തങ്ങളുടെ ഉത്പന്നത്തെ, സേവനത്തെ ഉപഭോക്താക്കളിലേക്കെത്തിക്കാന്‍ അദൃശ്യമായ ഒരു വിപണി ഉടലെടുത്തു കഴിഞ്ഞു എന്ന് ബിസിനസുകാരന്‍ തിരിച്ചറിയണം.മറ്റ് ബിസിനസുകളുമായി ബന്ധം സ്ഥാപിക്കുക

തങ്ങള്‍ ഉത്പാദിപ്പിക്കുന്ന അല്ലെങ്കില്‍ വിതരണം ചെയ്യുന്ന ഉത്പന്നങ്ങളോ, നല്‍കുന്ന സേവനങ്ങളോ ഉപയോഗിക്കുന്ന ഉപഭോക്താക്കളെ ലക്ഷ്യം വെക്കുന്ന, അത്തരം ഉപഭോക്താക്കള്‍ക്ക് ആവശ്യമായ മറ്റ് ഉത്പന്നങ്ങളോ സേവനങ്ങളോ നല്‍കുന്ന ബിസിനസുകളുമായി കൂട്ടുചേര്‍ന്ന് ഒരുമിച്ച് മുന്നോട്ട് നീങ്ങുന്നത് ബിസിനസിനെ വിപുലീകരിക്കുവാനും ചിലപ്പോള്‍ പ്രശ്‌നങ്ങളെ അതിജീവിക്കുവാനും നമ്മെ സഹായിക്കും. ഒരു വിപണിയെ തന്നെ ലക്ഷ്യം വെക്കുന്ന വ്യത്യസ്ത ഉത്പന്നങ്ങള്‍ വിപണനം ചെയ്യുന്ന ബിസിനസുകള്‍ക്ക് ഒത്തുചേര്‍ന്ന് അതിജീവനം സാധ്യമാക്കാന്‍ ഇത്തരമൊരു മോഡലിന് സാധിക്കും.
തന്ത്രങ്ങള്‍ സൂഷ്മമായി തിരഞ്ഞെടുക്കുക ഫലപ്രദമായി നടപ്പിലാക്കുക

അതിജീവനത്തിനായുള്ള തന്ത്രങ്ങള്‍ രൂപീകരിക്കുകയും അത് ഫലപ്രദമായി നടപ്പിലാക്കുകയും ചെയ്യുക എന്നത് ബിസിനസുകാരന്റെ കടമയാണ്. നല്ല സമയത്തിനായുള്ള കാത്തിരിപ്പ് ചിലപ്പോള്‍ വിഫലമാകും. കാര്യങ്ങള്‍ സ്വാഭാവികമായി സംഭവിക്കട്ടെ എന്ന സഹജമായ അലംഭാവത്തില്‍ നിന്നും കാര്യങ്ങള്‍ സംഭവിപ്പിക്കുവാന്‍ സ്വയം മുന്‍കൈയെടുക്കുവാന്‍ ബിസിനസുകാരന് സാധിക്കണം. ഒരു വഴി അടയുമ്പോള്‍ മറ്റൊരു വഴി തുറക്കും എന്ന വാക്യം മനസിലുണ്ടാകണം. അത് കണ്ടെത്താന്‍ മനസര്‍പ്പിച്ച് ശ്രമിക്കുകയും വേണം.

അതിജീവനം തന്നെയാണ് മുഖ്യം. മറ്റെല്ലാം മാറ്റിവെക്കുക. ഈ സമയം കടന്നു പോകുവാന്‍ യത്‌നിക്കുക. ഒപ്പം നില്ക്കുന്നവരെ കൂട്ടിപ്പിടിക്കുക. ഒരുമിച്ച് മുന്നേറുക. അതിജീവനം കഠിനമാണ്. പക്ഷേ നാമത് നേടും. ഒഴുക്കുള്ള വെള്ളത്തില്‍ അതിനെതിരെ തുഴഞ്ഞുതന്നെ രക്ഷപ്പെടണം നിശ്ചലമായി നിന്നാല്‍ മുങ്ങിപ്പോകും. പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കുക.

1. ജീവനക്കാരുടെ എണ്ണം കുറയ്ക്കുക (പിരിച്ചു വിടുക).2. ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറക്കുക.3. വികസനത്തിനും വളര്‍ച്ചക്കുമുള്ള ഭാവിപദ്ധതികള്‍ തല്‍ക്കാലം മരവിപ്പിക്കുക.

Leave a comment