എന്നും ഇങ്ങിനെ തന്നെ

ഞാനൊരു വിത്ത് നട്ടപ്പോള്‍
അവര്‍ പറഞ്ഞു
അതു മുളക്കില്ലെന്ന്

അത് കുരുത്തപ്പോള്‍
അവര്‍ പറഞ്ഞു
അത് വെയിലേറ്റു കരിയുമെന്ന്

അത് വളര്‍ന്നപ്പോള്‍
അവര്‍ പറഞ്ഞു
അത് പാഴ്മരമെന്ന്

ഇന്നാ മരത്തിന്‍ തണലില്‍
അവര്‍ മയങ്ങുന്നു
പറഞ്ഞതെല്ലാം മറന്ന്

വിദ്വേഷമേതുമില്ലാതെ
ഞാനെന്‍ കര്‍മ്മം
ചെയ്തുകൊണ്ടേയിരിക്കുന്നു

 

Leave a comment