ദൈവത്തിന്റെ മതം

നിനക്കൊരു മതമുണ്ടെങ്കില്‍
ദൈവമേ
നിന്‍ മതത്തിലെ അമ്മമാരുടെ
ഗര്‍ഭപാത്രങ്ങളില്‍ മാത്രം
ബീജം നിക്ഷേപിക്കുക

പെറട്ടെ
നിന്‍ മതത്തില്‍പ്പെട്ട
അമ്മമാര്‍ മാത്രം
പിറക്കട്ടെ
നിന്നിലാഴ്ന്നു വിശ്വസിക്കുന്ന
കുഞ്ഞുങ്ങള്‍ മാത്രം

 

Leave a comment