സ്വീകരണമുറിയിലെ
ടെലിവിഷനില്‍
മറൈന്‍ഡ്രൈവിലെ
നിറഞ്ഞ പുരുഷാരത്തിന്
നടുവിലായി
മകള്‍ ആണൊരുത്തനെ
ചുണ്ടോട് ചുണ്ടു ചേര്‍ത്തു
ചുംബിക്കുന്നത് കണ്ട അമ്മ
തരിച്ചു നിന്നുപോയി’
പണ്ട്
ചാവടിയിലിരുന്ന
രവിയേട്ടനെ
വാതില്‍ പഴുതിലൂടൊന്നു
നോക്കിയതിനച്ചന് ചെവിയില്‍
നുള്ളിയ വേദനയോര്‍ത്തു
മൂക്കില്‍ വിരല്വെച്ചമ്മയോതി
ഇതു കലികാലം